jump to navigation

വാക്കുകള്‍ ഓഗസ്റ്റ് 4, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
trackback

എന്തിനീ വാക്കുകള്‍ , നോവും മനസ്സില്‍ നി-
ന്നിന്നു ചിതറിയ വെള്ളാരങ്കല്ലുകള്‍ ?
വേനലിന്‍ ചൂടില്‍ വീണു തകര്‍ന്നൊരു
വറ്റിയ മണ്‍കുടം മാത്രമീ വാക്കുകള്‍ !

ശത്രുക്കളങ്ങളില്‍ പൊട്ടിത്തെറിക്കുന്ന,
ഗര്‍വ്വിന്റെ മസ്തകം തച്ചു തകര്‍ക്കുന്ന‍
വെള്ളിടിയാകുവാന്‍ , കല്ലറ തീര്‍ക്കുവാന്‍
നീല ദേഹങ്ങളില്‍ അമൃതം തളിക്കുവാന്‍

ചോരയില്‍ വീണു മയങ്ങുന്ന കുഞ്ഞിന്റെ
അമ്മിഞ്ഞയാകുവാന്‍ , താരാട്ടുപാടുവാന്‍
മണ്ണിന്‍ വരള്‍ച്ചയില്‍ പേമാരിയാകുവാന്‍
വേദന വിങ്ങുമീ വാക്കുകള്‍ക്കാവുമോ!

വെടിയേറ്റു വീണ ഞരക്കത്തിന്‍ നേര്‍ത്തൊരു
പ്രതിരൂപമെങ്കിലുമാകുമോ വാക്കുകള്‍ !

വിടചൊല്ലി നീലവിഷം മോന്തിയകലുമീ
കവിതയുടെ നെഞ്ചില്‍ നിറയൊഴിക്കാമിനി

യുദ്ധമോഹങ്ങള്‍ക്കു ദാഹമടക്കുവാന്‍‍
വീണ മൃഗമാകുമെന്റെയീ വാക്കുകള്‍ !

വാരിയെടുത്തു മടങ്ങട്ടെ ഞാനിനി
വാടിയ പൂക്കള്‍തന്‍ മായാത്ത പുഞ്ചിരി

Advertisements

അഭിപ്രായങ്ങള്‍»

1. വിശ്വപ്രഭ Viswaprabha - ഓഗസ്റ്റ് 5, 2006

പരീക്ഷണം

2. മുസാഫിര്‍ - ഓഗസ്റ്റ് 5, 2006

യുദ്ദ്ധത്തിന്റെ വേദനകളും അതു സൃഷ്ടിക്കുന്ന നിസ്സഹായവസ്ഥയും നനായി അവതരിപ്പിക്കുന്നു ഈ കവിതയിലൂടെ .

3. ബാബു - ഓഗസ്റ്റ് 8, 2006

കവിത നന്നായിരിക്കുന്നു കൂമന്‍. വൃത്തത്തിലായപ്പോള്‍ ഭംഗി കൂടി.

അഭിനന്ദനങ്ങള്‍

4. kooman - ഓഗസ്റ്റ് 10, 2006

വിശ്വം, മുസാഫിര്‍, ബാബു: പ്രോല്‍‌സാഹനത്തിന് വളരെ നന്ദി സുഹൃത്തുക്കളേ.

വാക്കുകള്‍ക്ക് ശത്രുവിന്റെ യുദ്ധഭൂമിയില്‍ പൊട്ടിത്തെറിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന വയലന്റ് ചിന്തയില്‍ നിന്നാണ് എഴുതാന്‍ ആരംഭിച്ചത്. ആദ്യം വൃത്തവും താളവും ഇല്ലാതെയെഴുതി. പിന്നെ അരവും മുനയും ഒതുക്കി താളത്തിലാക്കി. എന്തോ, താളത്തിലെഴുതിയ വെര്‍ഷന്‍ വെളിച്ചം കാണിച്ചെങ്കിലും ഗദ്യകവിതയായിരുന്നോ അല്പം മെച്ചം എന്നു സംശയം. കൂടാതെ എന്റെ കവിത സമൂഹത്തോട് ശക്തമായ ഭാഷയില്‍ കലഹിക്കുന്നില്ല എന്ന പരാതി എന്നോടു തന്നെയുണ്ട് താനും. എന്നാല്‍ ശക്തി കൂട്ടാന്‍ ശ്രമിച്ച് മുദ്രാവാക്യമാകുമോ എന്നു പേടിയും. (കലഹിക്കുമ്പോള്‍ വൃത്തം പാടില്ലല്ലോ, അല്ലേ)

5. ബാബു - ഓഗസ്റ്റ് 10, 2006

വാക്കുകളുടെ നിസ്സഹായാവസ്തയാണ്‌ ഞാന്‍ കൂമന്റെ കവിതയില്‍ കണ്ടത്‌.”കവികളേ വെറുതെ എഴുതിയിട്ടെന്തു പ്രയോജനം” എന്നും.

തീര്‍ച്ചയായും വൃത്തത്തിലാക്കുമ്പോഴേക്കും പലപ്പോഴും എഴുത്തിന്റെ തീഷ്ണത കുറയും. ചുള്ളിക്കാടിനെപ്പോലെയുള്ള അനുഗ്രഹീതര്‍ക്ക്‌ രണ്ടും സാധിക്കും.

ചുമര്‍ചിത്രം എന്ന കവിത ഞാനെഴുതിയപ്പോള്‍ വൃത്തത്തിലാക്കുന്ന കാര്യം ചിന്തിച്ചുപോലുമില്ല. മനസ്സില്‍ തോന്നിയ ദുഖം കുറച്ചുസമയംകൊണ്ട്‌ വൃത്തത്തില്‍ തീഷ്ണമായി അവതരിപ്പിക്കുവാന്‍ എനിക്ക്‌ സാധിക്കുമായിരുന്നില്ല.

6. Deeps - ജനുവരി 10, 2007

Vaakkukal nannayittundu. Iniyum ezhuthanam.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: