jump to navigation

ന്യൂനപക്ഷം, ഭൂരിപക്ഷം ജൂലൈ 12, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍, രാഷ്ട്രീയം.
trackback

നോക്കിയിടത്തൊക്കെ
ന്യൂനപക്ഷങ്ങളും അവരുടെ അവകാശങ്ങളും
അതിനെപ്പറ്റിയുള്ള ചര്‍ച്ചകളുമാണ്.
തിരുമേനിമാരും കച്ചവടക്കാരും
പുതുപ്പണക്കാരും ചില കരവാസികളും
പരദേശികളും ഒക്കെയടങ്ങുന്ന
പവിത്രമായ ഒരു സമുച്ചയമാണത്രേ
ന്യൂനപക്ഷം

അവരുടെ പാവനമായ അവകാശങ്ങള്‍
എടുക്കണമെന്നും കൊടുക്കണമെന്നും
വക്കാലത്തുകാര്‍
കോടതി മുറിയില്‍ വീറോടെ വാദിക്കുന്നു.
പരസ്യവും കണ്ണീര്‍ക്കടല്‍നാടകങ്ങളും
മാറാലപോലെ മൂടിയ മാദ്ധ്യമങ്ങളില്‍
ഇടക്കിടെ വീണു കിട്ടുന്ന
സമയത്തുണ്ടുകളില്‍
സര്‍വ്വജ്ഞന്മാര്‍ ബോധവല്‍ക്കരണം തുടരുന്നു.
ഫാക്സുകള്‍‌‌ സന്ദേശങ്ങള്‍ ഹര്‍ജ്ജികള്‍ പത്രസമ്മേളനങ്ങള്‍
ചുറ്റും ജീവിതം വളരെ സജീവം

ഞാന്‍ ഭൂരിപക്ഷത്താണ്.
എന്നോടൊപ്പം
കാണിയും കങ്കാണിയും
മുസല്‍മാനും നസ്രാണികളും
തീയനും നായരും ഒക്കെയുണ്ട്.
ഞങ്ങളുടെ അവകാശങ്ങളെപ്പറ്റി ഞങ്ങള്‍ ചിന്തിക്കാറില്ല.
കാരണം ഞങ്ങള്‍
ഭൂരിപക്ഷമാണല്ലോ.
വെറും ഭൂരിപക്ഷമല്ല,
മൃഗീയ ഭൂരിപക്ഷം.

എന്‍ആര്‍‌ഐകളുടെ
ഗൃഹാതുരത്വമോ,
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി
ഉല്‍ക്കണ്ഠയോ,
ഭരണഘടനയെപ്പറ്റി
അപാരജ്ഞാനമോ,
ഒന്നും ഞങ്ങളിലാര്‍ക്കുമില്ല.

പ്രഭാതങ്ങളില്‍ ഞങ്ങളുടെ പാഴ്‌മുറ്റത്ത്
മനഃപ്രയാസങ്ങള്‍ ഉദിച്ചുയരുന്നു.
നട്ടുച്ചയ്ക്ക് ഞങ്ങള്‍ വയലോരങ്ങളിലെ
പൊരിവെയിലത്താണ്
സായാഹ്നങ്ങളില്‍ നാല്‍ക്കവലകളിലെ
കടലക്കച്ചവടത്തിന്റെ തിരക്കിലാണ്
രാത്രി ചാരായവും കാമവും കരച്ചിലും ഒക്കെയായി
കണ്ണു കലങ്ങി നിദ്രയിലൂടെ ഊളിയിടുന്നു.

ഞങ്ങള്‍ തിരക്കിലാണ്.
ഞങ്ങള്‍ക്ക് അവകാശത്തെപ്പറ്റി ചിന്തിക്കാന്‍
സമയമില്ല
പകരം ആവശ്യത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു.
സാരമില്ല, ഞങ്ങള്‍ ഭൂരിപക്ഷമല്ലേ
അതും മൃഗീയ ഭൂരിപക്ഷം!

ന്യൂനപക്ഷക്കാര്‍ തെരുവിലിറങ്ങട്ടെ.
ഞങ്ങള്‍ക്കു നേരെ പല്ലിളിച്ച്, മുഷ്ഠി ചുരുട്ടി,
അവകാശങ്ങള്‍ നേടിയെടുക്കട്ടെ.
അവര്‍ വരച്ച
ലക്ഷ്മണ രേഖയ്ക്കു താഴെ
ഞങ്ങള്‍ ഭൂരിപക്ഷം കലഹിക്കാതെ ജീവിച്ചോട്ടെ.
ജന്മനാ അവകാശങ്ങളുടെ
ഇല്ലായ്മയായിരുന്നോ
ഞങ്ങളെ കരയിച്ചിരുന്നത്?

ഇല്ലായ്മ മാത്രം അവകാശപ്പെട്ട
ഭൂരിപക്ഷം.
മൃഗീയ ഭൂരിപക്ഷം!

Advertisements

അഭിപ്രായങ്ങള്‍»

1. parasparam - ജൂലൈ 12, 2006

കൂമന്‍, നന്നായെഴുതിയിരിക്കുന്നു. ഞാനും ഭൂരിപക്ഷമാണ്.,എങ്കിലും ചില സംവരണങ്ങളുടെ പേരില്‍ എന്നെക്കാട്ടിലും കുറവ് വിദ്യാഭ്യാസമുള്ളവന്‍, കുറവ് വര്‍ഷങ്ങളുടെ മാത്രം പ്രവര്‍ത്തിപരിചയമുള്ളവന്‍ എന്റെ മുകളിലിരുന്ന് എന്നോട് ആഞ്ജ്യാപിക്കുമ്പോള്‍ ഞാനും ഒരു ന്യൂനപക്ഷമായിരുന്നെകില്‍, എന്റെയും കുറെ സംവരണങ്ങളും അവകാശങ്ങളും, അത് സംരക്ഷിക്കുവാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ, എന്നൊക്കെ ചിന്തിച്ചുപോകുന്നു.ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കേ ഈ വിഭാഗീയത മനസ്സിലാകൂ. ഭൂരിപക്ഷമാകേണ്ടി വന്നതിനാല്‍ നാടും കൂടും ഉപേക്ഷിച്ചിവിടെ കഴിയേണ്ടിവരുന്നു.ഇങ്ങനെ കഴിയേണ്ടി വന്നതിനാല്‍ ആഗ്രഹമില്ലാഞ്ഞിട്ടും ഒരു NRI ലേബല്‍ എനിക്കു കിട്ടി.ഈ ലേബല്‍ കാരണം പണമില്ലെങ്കിലും പണക്കാരനെന്ന പദവി സര്‍ക്കാര്‍ ഫ്രീയായി തരുന്നു.കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ കുറച്ചു സീറ്റുകള്‍ NRI-ക്ക് മാറ്റി വച്ചിരിക്കുന്നു.അതിന്റെ ഫീസുകേട്ടാല്‍ എന്തിനീ NRI-ക്വോട്ടാ എന്ന തോന്നലുണ്ടാക്കുന്നു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: