jump to navigation

എന്തിനായിരുന്നു ഈ പാതകം? ജൂലൈ 11, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍, വെറും വാക്ക്‌.
trackback

ചവര്‍പ്പും, ചൂടും,
ചേരിയിലെ ചൂരും സഹിച്ച്
ജീവിതത്തിന്റെ കീറിയ അറ്റങ്ങള്‍
നെയ്തു ചേര്‍ക്കാനുള്ള
ഞങ്ങളുടെ തത്രപ്പാടില്‍
നെഞ്ചു തകര്‍ത്തു വന്ന ദുരന്തമേ
എന്തിനായിരുന്നു
ഞങ്ങളുടെ ഈ ചോര?
ആരുടെ സ്വാതന്ത്ര്യ ദാഹമാണ്,
ഏതു പ്രത്യയശാസ്ത്രത്തിന്റെ
ഇരുമ്പേടുകളാണ്,
വന്യമായ ഏതു പ്രതികാരമാണ്,
ഞങ്ങളുടെ നെഞ്ചിന്‍‌കൂട്
തച്ചു തകര്‍ത്ത് പൊട്ടിത്തെറിച്ചത്?
കൊലയാളികളേ!
എന്തിനായിരുന്നു ഈ പാതകം?
കുമിഞ്ഞു കൂടുന്ന,
ഞങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക്,
ഒരുത്തരമെങ്കിലും തരിക!

Advertisements

അഭിപ്രായങ്ങള്‍»

1. L.G - ജൂലൈ 11, 2006

അറിയില്ല..ഇന്നും ഒരു പതിനൊന്നല്ലെ?

2. parasparam - ജൂലൈ 12, 2006

അറിയില്ല എന്തിനീ പാതകമെന്ന്‍. ഞങ്ങളറിയുന്ന ആരും ഇതിലുണ്ടാകല്ലേ എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുന്ന്. സ്വന്തക്കാരേയും,ബന്ധുക്കളെയും നഷ്ടപ്പെട്ടവര്‍ മാത്രം ഇതിന്റെ വേദന ആഴത്തില്‍ മനസ്സിലാക്കുന്നു. സാധാരണക്കാരെ കൊന്ന് ഭീകരത്ത്വം സൃഷ്ടിക്കുന്ന ഈ പ്രത്യയശാസ്ത്രക്കാരെ ഈശ്വരന്‍ ശിക്ഷിക്കട്ടെ.

3. കണ്ണൂസ്‌ - ജൂലൈ 12, 2006

കരളു പറിഞ്ഞ പോവുന്ന വേദന മറന്നും മുംബയ്‌ മുന്നോട്ട്‌. ഒരു ഓഫീസ്‌ പോലും അടച്ചില്ല, ഒരു സ്കൂളും അവധിയിലല്ല, ആരും ബന്ദും ഹര്‍ത്താലും പ്രഖ്യാപിച്ചില്ല. തകര്‍ന്നു പോയ 8 ട്രെയിനുകളേയും പാളങ്ങളേയും പിന്നോട്ടു തള്ളി വെസ്റ്റേണ്‍ ലൈന്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു. വീണ്ടും ഒരു 60 ലക്ഷം ജനങ്ങള്‍ മുംബയുടെ ജീവിതരേഖകളിലൂടെ പ്രയാണം തുടരുന്നു..

അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ പേരു പോലും അറിയാത്ത നാട്യ പ്രാധാനം ദരിദ്ര നഗരത്തില്‍, കൃത്യം 1 വര്‍ഷം മുന്‍പുണ്ടായതു പോലെ ദുരന്തം മനുഷ്യരെ ഒന്നിച്ചു ചേര്‍ക്കുന്ന കാഴ്ച ഹൃദയസ്പര്‍ശിയാണ്‌. പരസ്പരം സഹായിച്ചും സമാധാനിപ്പിച്ചും ഒരു ജനത തളരാതെ മുന്നേറുന്നു. ആംചി മുംബയ്‌ എന്ന് പറയുന്ന മുംബയ്‌ക്കറുടെ അഭിമാനത്തെ ജാഡ എന്നു പറഞ്ഞ്‌ പലപ്പോഴും പരിഹസിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ മുംബയ്‌ ജനതയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ നമിക്കാതെ തരമില്ല. തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തന്‍മാര്‍ക്ക്‌ കൊടുക്കാന്‍ ഇതിലും നല്ല എന്തു മറുപടിയാണുള്ളത്‌?

4. Thulasi - ജൂലൈ 12, 2006

ആഘോഷിക്കപ്പെടുന്ന “മൂംബയ്‌ സ്പിരിന്റിന് “ ഒരു മറുപുറമുണ്‍ദോ? പുറമേ ഉള്ളവര്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണം മാധ്യമങള്‍ ആഘോഷമാക്കിയെടുക്കുന്നു.അയല്‍ പക്കത്തുള്ളവന്റെ പേരറിയാത്തവര്‍ക്ക്‌ അവരുടെ വേദനകളുടെ ചൂടിന്റെ ആയുസ്സും ഒരു ദിവസത്തേക്ക്‌ മാത്രം?

വീട്ടിലിരുന്ന്‌ കരയണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌ എങ്കിലും….

5. കണ്ണൂസ്‌ - ജൂലൈ 12, 2006

ഇതിന്റെ മറുവശം നിര്‍വികാരതയില്‍ നിന്നുള്ള നിഷ്ക്രിയത അല്ലേ തുളസീ? ആ നിഷ്ക്രിയത കണ്ടില്ല, ഇന്നലെ കണ്ട മുംബയ്‌ ദൃശ്യങ്ങളില്‍ ഒന്നും. അതു കൊണ്ടാണ്‌ അത്‌ മനസ്സില്‍ തട്ടിയത്‌.

നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും കുടുംബങ്ങളില്‍ പോലും, ദുഃഖത്തിന്‌ ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സില്ല.

6. atulya - ജൂലൈ 12, 2006

നഗരത്തിലുള്ള ബഹു നില മന്ദിരത്തിലേ ഓഫീസ്‌ മുറിയി ജനല്‍ കര്‍റ്റന്‍ അയാള്‍ പതിയേ മാറ്റി,
ഭാര്യയേ മുടിക്കു പിഡിച്ചു കറക്കി പെലയാട്ടു പറയുന്ന ഭര്‍ത്താവു,
ഒരു സൈഡില്‍ കത്തിയെരിയുന്ന ചേരി യിലെ ചില കുടിലുകള്‍,
ഒരു സല്വാര്‍ ധരിച്ച പെണ്ണിനേ ശരിക്കും മറയില്ലഥ റൂമിനരുകിലേയ്ക്കു കാമമടക്കാന്‍ വലിച്ചു എഴയ്ക്കുന്ന വേറെ ഒരു രിക്ക്ഷാക്കരന്‍,
വീടിന്റെ ഉമ്മറത്തില്‍ എല്ലാം അഴിച്ചിട്ടു കുള്യ്ക്കുന്ന ബാജി വാല. …………………

കാല്‍ പെരുമാറ്റം കേട്ടു, അവന്‍ തിരിഞ്ഞു നോക്കി, ഒരു സുഹ്രുത്ത്‌. കര്‍ടൈന്‍ വീന്ദും മറച്ചിട്ട്‌, ചായ കപ്പ്‌ അവന്‍ മേശ പുറത്തു വച്ചു.

സുഹ്രുത്തു ചോദിച്ചു,

“ഞാന്‍ വന്നത്തതു ജാലക പുറ കാശ്ശ്ച്ചകള്‍ക്കു ശല്യമായോ?”

അവന്‍ മറുമോഴിഞ്ഞു:

“ഏയ്‌ ഇല്ല, ഞാന്‍ ചുമ്മാ ചായ കുടിക്കുന്ന നേരത്തു ഒരു നേരമ്പൊക്കായി ജനല്‍ തുറക്കും അത്ര തന്നെ…

—-കുറെ ജീവന്‍ പൊലിഞ്ഞെങ്കിലും, എല്ലാം എല്ലാര്‍ക്കും ഒരു അല്‍പ സമയത്തേയ്ക്കു മാത്രം. പിന്നെ മുംബൈക്കാര്‍ എന്നു മാത്രമല്ല, ലോകം മുഴുവനും അങ്ങനെ തന്നെ, ശ്മശാന ദുഖം പടിപ്പുര വരേ, എല്ലാം കഴിഞ്ഞു എപ്പോഴെങ്കിലും ഒരു വിശപ്പിന്റെ വിളി വന്നാ, വെന്തു നീരിയ കണ്ണുമായി, ഒരു പിടി ചോറു വാരി തിന്നാന്‍ നമ്മള്‍ തുനിയുന്നു, പിന്നേ ഒരു ഉറക്കത്തിലേയ്ക്കു……..വേദനയുടെ പിടിയില്‍ നിന്നു കുറെശ്ശ അഴഞ്ഞ്‌……..

ഇന്നു ബോംബു ഒരു തല തിരിഞ്ഞവന്റെ വളഞ്ഞ ബുദ്ധി,
നാളെ ഒരു ഭൂകംബം പ്രകൃതിയുടെ മറ്റൊരു വഴി….

മോളീന്നൊരു വിളി വന്നാ ഏതൂ വഴിയെങ്കിലും ശ്വാസം നില്‍ക്കുന്നു… വിധി വിഹിതം ഏവനും….

എപ്പഴും ഇടി നില്‍ക്കാവുന്ന ഒരു നെഞ്ചൂമായി നമ്മള്‍ എല്ലാരും, ഒരു സുരക്ഷിതത്വവും ഇല്ലാതെയ്‌, കാശുണ്ടെങ്കില്‍ പോലും, ആസ്പത്രി വരാന്തയില്‍ പോലും എത്തി പെടാന്‍ ആവാതെ…

7. വെള്ളെഴുത്ത് - ഓഗസ്റ്റ് 13, 2008

പ്രത്യയശാസ്ത്രത്തിന്റെ ഇരുമ്പേടുകള്‍.. നല്ല പ്രയോഗം


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: