jump to navigation

കവിയും കര്‍ഷകനും ജൂണ്‍ 27, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
trackback

കവിയ്ക്കും കര്‍ഷകനും പങ്കു വയ്ക്കാനെന്തുണ്ട്?
ഒരക്ഷരത്തിന്റെ കൂട്ട്
അല്ലെങ്കില്‍ കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്.

ഒരുവന്‍ ചേറിന്‍ മഹിമയുടെ പാട്ടുകാരന്‍
ഇവനോ, ചേറ്റില്‍ നിന്നും മുത്തു കൊയ്യുന്നവന്‍.

മൌനത്തില്‍ നിന്നും,
മനനത്തിന്റെ കരിമേഘങ്ങളില്‍ നിന്നും,
മഴയുടെ സംഗീതം മെനഞ്ഞ കവിയ്ക്കും,
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്ത്, മനം നൊന്ത്
മൌനത്തിന്റെ കരിമ്പടം
പുതച്ചിരിക്കും കര്‍ഷകനും
എന്തുണ്ട് പങ്കു വയ്ക്കാന്‍,
നോവിന്റെ ഈ ഇതളല്ലാതെ?

കനവുകള്‍ വാരിക്കൂട്ടി
തീ കാഞ്ഞിരിക്കുമ്പോള്‍,
ദുരൂഹമായ മന്ദഹാസത്തോടെ,
കര്‍ഷകന്‍ കവിയോട് ചോദിച്ചു:
നിലാവു വീഴാത്ത വഴികളില്‍,
തീനാളങ്ങളിഴയുമ്പോള്‍
നീയെന്തേ ചിന്തിക്കുന്നൂ?

ഇരുട്ടിനെ വിഴുങ്ങുന്ന രോഷത്തെപ്പറ്റി,
വിശുദ്ധമായ പ്രതികാരത്തെപ്പറ്റി,
സഫലമായ കാമത്തെപ്പറ്റി,
ദുഃഖത്തെ വിയര്‍പ്പാക്കി മാറ്റുന്ന
ഉഷ്ണത്തെപ്പറ്റി..
നീയോ?

നാളങ്ങളില്‍ മുഖം പൂഴ്ത്തിയ
നിഴലിനെപ്പറ്റി,
രതിയുടെ വിരസതയെപ്പറ്റി,
വിയര്‍പ്പിന്റെ ദുഃഖത്തെപ്പറ്റി.

നമുക്കു പൊതുവായെന്തുണ്ട്, പകുക്കാന്‍,
ഒറ്റപ്പെടലിന്റെ ഈ നെഞ്ചിടിപ്പല്ലാതെ?

Advertisements

അഭിപ്രായങ്ങള്‍»

1. daly - ജൂണ്‍ 28, 2006

കാത്തിരിപ്പിന്റേയും ഒറ്റപ്പെടലിന്റേയും ഈ നെഞ്ചിടിപ്പുകളലേ ഏറ്റവും മനോഹരമായി പങ്കുവയ്ക്കാന്‍ പറ്റുക…..
നല്ല കവിത………………

2. കൂമന്‍::kooman - ജൂലൈ 11, 2006

ഡാലി,. വെര്‍ഡ്പ്രസ് താങ്കളുടെ കമന്റ് എന്തു കൊണ്ടോ സ്പാമില്‍ കൊണ്ടിട്ടു. ഇന്നാണ് കണ്ടെത്തി അണ്‍‌സ്പാം ചെയ്തത്.. പ്രോത്സാഹനത്തിനു നന്ദി.

3. നൊമാദ് - ഓഗസ്റ്റ് 11, 2008

നമുക്കു പൊതുവായെന്തുണ്ട്, പകുക്കാന്‍,
ഒറ്റപ്പെടലിന്റെ ഈ നെഞ്ചിടിപ്പല്ലാതെ?

നല്ല ഇഷ്ടമായി ഈ കവിത


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: