jump to navigation

അധിനിവേശത്തിന്റെ ഭാഷ, അതോ മറിച്ചോ? ജൂണ്‍ 18, 2006

Posted by Sudhir in രാഷ്ട്രീയം, വെറും വാക്ക്‌.
trackback

അമേരിക്ക പല തരം. തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നൊക്കെ. പക്ഷേ, അമേരിക്കയെന്നാല്‍ നമുക്കെല്ലാം വടക്കെ അമേരിക്കയിലെ U.S.A തന്നെ. മാധ്യമങ്ങളും അത്തരത്തില്‍ തന്നെ വിവക്ഷിക്കുന്നതും.

middle east എന്നാല്‍ നമുക്കെല്ലാം സുപരിചിതം. ധാരാളം മലയാളികള്‍ ഉപജീവനം കണ്ടെത്തുന്ന പുണ്യഭൂമി. സായിപ്പന്മാര്‍ എണ്ണയ്ക്കു കുഴിച്ചു കുഴിച്ച് പാലസ്തീന്റെ നെഞ്ചു വരെ കുത്തിക്കുഴിച്ചതും നമുക്കെല്ലാം സുപരിചിതം. ഈ middle east, middle east ആയതെങ്ങനെ? അറേബ്യക്കും കിഴക്കുള്ള നമ്മളെന്തേ middle east എന്നു വിളിക്കുന്നൂ?

യു.എസ്.എ. എന്ന അമേരിക്കയില്‍ പല തരം അമേരിക്കക്കാരുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍, ഏഷ്യന്‍ അമേരിക്കന്‍, ഇന്ത്യന്‍ അമേരിക്കന്‍ തുടങ്ങി പല തരം. എന്തു കൊണ്ടൊ യൂറൊപ്പീയന്‍ അമേരിക്കന്‍ എന്നധികം കേട്ടിട്ടില്ല. 1492-ല്‍ അധിനിവേശത്തിന്റെ തിന്മകളെല്ലാം പാസ്സായ സാക്ഷാല്‍ കൊളമ്പസിനെ സ്വീകരിച്ചിരുത്തിയ നിഷ്കളങ്കരായ ഒറിജിനല്‍ അമേരിക്കക്കാരനും ഒരു പേരുണ്ട്: അമേരിക്കന്‍ ഇന്‍ഡ്യന്‍.

ഈ വാക്കുകളിലെ മായാജാലം യാദൃശ്ചികമോ?

Advertisements

അഭിപ്രായങ്ങള്‍»

1. reshma - ജൂണ്‍ 18, 2006

‘അറേബ്യക്കും കിഴക്കുള്ള നമ്മളെന്തേ middle east എന്നു വിളിക്കുന്നൂ? ‘ ഉത്തരം പ്ലീസ്.

അമേരിക്കന്‍ ഇന്‍ഡ്യന്‍ എന്ന പേരിന് പകരായി നേറ്റിവ് അമേരിക്കന്‍ എന്നും നേറ്റിവ് ഇന്‍ഡ്യന്‍ എന്നും പ്രചാരത്തിലുണ്ട് ഇപ്പോ. ഈ രണ്ട് പേരിലും linguistic imperialism(ഭാഷാപരമായ അധിനിവേശം?) ഉണ്ടെന്ന വാദവും ഉയര്‍‌ന്നിട്ടുണ്ട്. Indigenous people എന്ന റ്റേം ആണ് ബദലായി പറയുന്നത്. ഇത്രയും കാലം ഞങ്ങളെ ഇന്‍ഡ്യനെന്നും, അമേരിക്കന്‍ ഇന്‍ഡ്യനെന്നുമൊക്കെ വിളിച്ചില്ലേ ഇനി ഇപ്പോ എന്തു വിളിച്ചാലും കണക്കാന്ന് ഒരു indigenous സഹപാഠി പറഞ്ഞിരുന്നു.
ആഫ്രിക്കന്‍-അമേരിക്കന്‍ എന്ന പേരും വിമര്‍‌ശിക്കപ്പെടുന്നുണ്ട്. hyphenated term വേണമെങ്കില്‍ തന്നെ ഇറ്റാലിയന്‍-അമേരിക്കന്‍, പോലിഷ് -അമേരിക്കന്‍ ഒക്കെ പോലെ നൈജീര്യന്‍ അമേരിക്കന്‍, മൊറോക്കന്‍ -അമേരിക്കന്‍ എന്നിങ്ങനെ വേണമെന്ന വാദം. ഒന്നു കൂടെ…linguistic imperialism മറികടക്കാനുള്ള ചര്‍ച്ചകളും ചിന്തകളും നടക്കുന്നത് യൂനിവേഴ്സിറ്റികളിലും, അക്കദമിക് പേപ്പറുകളിലും മാത്രാന്ന് തോന്നുന്നു. പുറത്ത് ഇപ്പോഴും കളര്‍ ലൈന്‍ ഭംഗിയായി നില്‍പ്പുണ്ട്.

2. evuraan::ഏവൂരാന്‍ - ജൂണ്‍ 18, 2006

ഉത്തരേന്ത്യന്മാര്‍ക്ക്, മഹാരാഷ്ട്രയ്ക്ക് തെക്കുള്ളവരെല്ലാം മദ്രാസികളാകുന്ന അതേ ലോജിക്‍. മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെല്ലാം നമുക്ക് (ചെറുപ്പത്തില്‍ എനിക്ക് പ്രത്യേകിച്ചും) പേര്‍ഷ്യാ രാജ്യമായിരുന്നു.

വിലായത്തെന്ന ചെല്ലപ്പേരിലല്ലേ നമ്മളും മറ്റ് രാജ്യങ്ങളെ കൂട്ടിയിരുന്നത്?

അടിക്കുറുപ്പ്:
ഇന്ത്യക്കാരെ “ഏഷ്യന്‍” മാറ്റി ഏഷ്യന്‍ ഇന്ത്യനെന്ന് വിളിപ്പിക്കണമെന്നതാണ് ഫൊക്കാനയിലാരുടെയോ പ്രകടന പത്രിക. (കഴിഞ്ഞ ദിവസം ഏതോ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍ കണ്ടത്)

3. L.G - ജൂണ്‍ 18, 2006

അമേരിക്ക ഒരു ഹൈഫേനേറ്റഡ് ആളുകളുടെ രാജ്യമാണു…സായിപ്പു വല്ലോ കുറ്റകൃത്യം കാണിക്കുംബോഴെ, എ വൈറ്റ് അമേര്‍ക്കിന്‍ ഇന്ന കാറില്‍ പോവുന്നുണ്ടു, അയാളെ കണ്ടാല്‍ പോലിസിനോടു പറയുക എന്നൊക്കെ പറയുക…പിന്നെ എന്തൊക്കെ നമ്മള്‍ ഇരുന്നു പറഞ്ഞാലും…നമ്മള്‍ തന്നെ ഈ സായിപ്പിനെ കാണുമ്പൊ ആരാധിക്കുകയും,കറമ്പനെ കാണുമ്പൊ പേര്‍സ് മുറുകെ പിടിക്കുകയും ചെയ്യും…ഇന്നേ വരെ ഒരു കറമ്പന്‍ കൊച്ചിനെ നോക്കി എന്തു നല്ല ക്യൂട്ട് കൊച്ചു എന്നു ഇതേവരെ സായിപ്പാല്ലാണ്ടു കറമ്പന്മാരു പോലും പറയുന്നതു കേട്ടിട്ടില്ല….സൊ,ആദ്യം നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്തിട്ട്……എന്നു എനിക്കു എപ്പോഴും തോന്നുന്നു…

4. കൂമന്‍::kooman - ജൂണ്‍ 18, 2006

രേഷ്മ,
നാടു തെണ്ടി വന്ന east india കച്ചവടക്കാരായിരിക്കണം east, far east, middle east, near east എന്നൊക്കെ നാടുകളെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. പിന്നെപ്പിന്നെ അധിനിവേശന്മാരുടെ സാമ്രാജ്യത്തില്‍ സൂര്യാസ്തമയം ഇല്ലാത്ത തരത്തില്‍ വിസ്തൃതമായപ്പോ‍ാള്‍ ഇത്തരം വിശേഷണങ്ങള്‍ കൂ‍ടുതല്‍ (അവര്‍ക്ക്) സ്വാഭവികവും ആയീക്കാണണം. ഇതൊക്കെ സഹിച്ച് കഷ്ടി രക്ഷപ്പെട്ടു വന്ന നമ്മള്‍ കുറെക്കൂടി neutral ആയ west asia എന്നൊ മറ്റൊ ഉള്ള പദാവലികള്‍ ഉപയോഗിക്കുന്നതാവില്ലേ തമ്മില്‍ ഭേദം?

അടിമകളായി വന്നവര്‍ക്ക് അവരുടെ ഊരും പേരും അറിയാന്‍ സാധ്യതയില്ല. മെയ്യും മനസ്സും മരവിപ്പിക്കുന്ന കഠിനാധ്വാനത്തിനിടക്ക് അവനവന്റെ വേരുകള്‍ നഷ്ടമായിരിക്കാം. അതിനാല്‍ ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന പേരിനപ്പൂറം സൂക്ഷ്മമായ വിശേഷണം സാധ്യമാണൊ ആവോ?

5. കൂമന്‍::kooman - ജൂണ്‍ 18, 2006

ഏവൂരാനേ ഒരു സംശയം. എന്താണീ വിലായത്ത്?

എല്‍.ജി. പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരി തന്നെ. race നപ്പുറം, ഒരേ സമൂഹത്തിനിടയില്‍ ജാതികളും ഉപജാതികളും സൃഷ്ടിച്ച് മനുഷ്യനെ വരമ്പ് തിരിച്ച് നിറുത്തിയ (നിര്‍ത്തുന്ന) സമൂഹമല്ലേ നമ്മുടെത്? എത്ര ഉല്പതിഷ്നു ആയാലും അതിന്റെ ചരിത്രപരമായ പാപമെങ്കിലും അവനെ/അവളെ അലട്ടും. ഇന്ത്യയിലെ ജാതീയമായ ഉച്ച നീചത്വങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുകയും അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന ചിലരെ ചുറ്റും കാണുകയും ചെയ്യാം.

6. ദേവാനന്ദ്‌ - ജൂണ്‍ 18, 2006

കൂമാ,
ഭാഷകളും സംസ്കാരവും എന്നും കൂടിക്കുഴഞ്ഞു തന്നെ കിടന്നിരുന്നു.

രണ്ട്‌ ജാതി മനുഷ്യരെന്ന തിരിവ്‌ എന്നും നില നിന്നിരുന്നു – ഉള്ളവനും ഇല്ലാത്തവനും. അത്‌ പണമുള്ളവന്‍, ആയുധമുള്ളവന്‍, സാങ്കേതികവിദ്യയുള്ളവന്‍ എന്നിങ്ങനെ പലതായി തിരിച്ചാലും ആ ദ്വൈത വിഭജനത്തിന്റെ ഗ്രേഡിംഗ്‌ സ്കെയില്‍ തൂക്കല്‍ തുടര്‍ന്നു പോകുന്നു.

കറുത്തവന്‍ ഇല്ലാത്തവന്‍ ആയതുകൊണ്ട്‌ അവന്റെ വര്‍ഗ്ഗവും ഭാഷയും നിറവും സംസ്കാരവും നഷ്ടപ്പെട്ടുപോയി.

ഇന്ത്യയിലാകട്ടെ ഗോത്രങ്ങളുടെ മഹാ വൈവിദ്ധ്യം കാരണം ഉള്ളവന്‍ വളരെയേറെ ഉള്ളവന്‍, ചിലത്‌ ഉള്ളവന്‍, ഇല്ലാത്തവന്‍, ഒന്നും ഇല്ലാത്തവന്‍ എന്നിങ്ങനെ പലതായി തരം തിരിക്കപ്പെട്ടു പോയി. ജാതി വ്യവസ്ഥ അങ്ങനെ ഉണ്ടായതാണ്‌.

എന്റെ നാട്‌, കൊല്ലം അയ്യായിരം കൊല്ലം മുമ്പ്‌ “പറയര്‍” എന്ന ജാതിയില്‍ പെട്ട രാജാക്കന്മാര്‍ ഭരിച്ചിരുന്നു. മലയാളവും തമിഴും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്‌ അവരുടേതായ ഒരു ഭാഷ ഉണ്ടായിരുന്നു കാണണം. കൊല്ലം കടല്‍ കൊന്റു പോയപ്പോഴോ തീവരോ വര്‍മ്മരോ നായരോ ആരോ വന്നപ്പോഴോ പറയ രാജാവു തോറ്റുപോയി കാണും. അദ്ദേഹത്തെയും കുടുംബത്തെയും വെട്ടി കൊന്ന് തെരുവില്‍ പ്രദര്‍ശിപ്പിച്ചു കാണും. പിന്നെ ഒന്നോ രണ്ടോ തലമുറ കൊണ്ട്‌ ആ നാടിന്റെ ഭാഷയ വന്നവരുടെ ഭാഷയില്‍ ലയിച്ചു പോയി കാണും. വന്നവന്‍ പുച്ഛിച്ച്‌ തള്ളിയ
പറയ സംസ്കാരവും, ദൈവവും, കലകളും ശാസ്ര്ത്രങ്ങളും മരിച്ച്‌ പറയര്‍ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരും ഒക്കെ ആയി കാണും. ഒരധിനിവേശം അങ്ങനെ പൂര്‍ണ്ണമായിക്കാണും.

ആര്യന്‍ വന്നപ്പോള്‍, അലക്സാണ്ടര്‍ വന്നപ്പോള്‍, ശാകനും കുശാനനും അറബിയും ഗ്രീക്കുകാരനും മംഗോളിയും കാബൂളിയും വന്നപ്പോള്‍ ഓരോന്നു തട്ടിപ്പറിക്കപ്പെട്ടവന്‍ ആട്ടി പായിക്കപ്പെട്ടു, താണവനായി, അവര്‍ണ്ണനായി, അടിമയായി. മിക്ക നാടുകളും ഒന്നോ രണ്ടോ തവണ അടിപ്പെട്ടപ്പോള്‍ ഇന്ന് ഇന്ത്യ എന്നറിയുന്ന നാട്‌ നിരന്തരം തോറ്റുകോണ്ടേയിരുന്നു. ജാതികളും ഉപജാതികളും ഉണ്ടായിക്കൊണ്ടേയിരുന്നു. രാഷ്ട്രങ്ങളും, സംസ്കാരങ്ങളും, ഭാഷകളും, ആചാരങ്ങളും അങ്ങനെ പുതുതായി ജനിച്ചു.

അധിനിവേശത്തിന്റെ വീതംവയ്പ്പ്‌ തൊത്‌ അറിയണമെങ്കില്‍ ഹിന്ദി-ഉറുദു ഭാഷകളില്‍ പേര്‍ഷ്യന്‍/ഫാര്‍സി എത്രയുണ്ട്‌, സംസ്കൃതം എത്രയുണ്ട്‌ എന്നു നോക്കിയാല്‍ മതി.. രണ്ടു ഭയങ്കരമയ അധിനിവേശത്തില്‍ വടക്കു മുഴുവന്‍ ഹിന്ദിയോ, അതിനോട്‌ സാമ്യമുള്ള എന്തൊക്കെയോ ആയിപ്പോയി. അതിനു മുമ്പ്‌ എന്തായിരുന്ന്നുവോ. സിന്ധൂതീരത്ത്‌ എന്തായിരുന്നോ ഭാഷ. ഹാരപ്പയില്‍ ആളുകള്‍ എന്തു സംസാരിച്ചിരുന്നോ? കൊല്ലത്തെ പറയന്റെ ഭാഷ പോലെ അതുമെല്ലാം കരുത്തനും ക്രൂരനും ഉള്ളവനും നശിപ്പിച്ചോ തിരിച്ചറിയാന്‍ വയ്യാത്ത രീതിയില്‍
മാറ്റം വരുത്തിയോ കാണും.

ടോപ്പിക്‌ സെലെക്ഷന്‍ അസ്സലായി കൂമാ.

7. കൂമന്‍::kooman - ജൂണ്‍ 19, 2006

ദേവാ,
കമന്റ് കലക്കി എന്നു പറയുന്നതാവും കൂടുതല്‍ ശരി. കൊല്ലത്തെ “പറയ രാജ്യത്തെ പറ്റി കൂടുതല്‍ എഴുതാമൊ? താങ്കളുടെ ബ്ലോഗിലെ പോസ്റ്റോ, ഇവിടെ കമന്റോ ആയി? അതെപറ്റി കേട്ടിട്ടില്ല, കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.

ഒരു സംശയം: ഭാഷാപരമായ കോടുക്കല്‍l വാങ്ങലുകള്‍ എല്ലായ്പ്പൊഴും അധിനിവേശമാകണമെന്നുണ്ടോ? സൌഹൃദ പൂര്‍വ്വമായ ക്രയവിക്രയവുമാകാമല്ലൊ.

8. Shaniyan - ജൂണ്‍ 20, 2006

ആഹാ, കൊള്ളാലോ.. നല്ല ചോദ്യം, നല്ല ഉത്തരങ്ങള്‍…

9. ദേവാനന്ദ് - ജൂണ്‍ 21, 2006

സുധീറിന്റെ ബ്ലോഗ്‌ എവിട്യ്യെയാണെന്നറിയാതെ മരപ്പൊത്തുകള്‍ പരതി കുറേ ദിവസം നടന്നു! (യോദ്ധായിലെ മോഹന്‍ലാലില്‍ന്റെ സ്റ്റെപ്പ്‌ എടുത്ത്‌) ക്ഷമിക്കു, ക്ഷമിക്കു!

കൊല്ലത്തിന്റെ ചരിത്രം തപ്പി വ്യക്ത രേഖകളില്‍ നിന്നും പിറകോട്ടൊരു യാത്ര പോകാം?
ചേരരുടെയും ആയ്‌ വംശജരുടെയും മുന്നേയുള്ള ചരിത്രം വളരെ മങ്ങിയതാണ്‌. (ഇവരാകട്ടെ ആദ്യം വൈഷ്ണവരും പിന്നെ ജൈന മതം സ്വീകരിച്ചവരുമൊക്കെ ആയ ദ്രാവിഡരായിരുന്നു) അതിനു മുന്നേയുള്ള ചരിത്രം സംഘകാല കൃതിയായ പതിറ്റുപ്പത്തിലും (ഞാനിത്‌ വളരെ കുറച്ചേ വായിച്ചിട്ടുള്ളു, ഇതിലെ സംഘത്തമിഴ്‌ വ്യാഖ്യാനിച്ചാല്‍ പോലും എനിക്കു റ്റ്യൂബ്‌ കത്താന്‍ ബുദ്ധിമുട്ടാണ്‌, ആകെ ഈ കാലത്തുള്ള റൊമാന്റിക്ക്‌ കവിതകള്‍ – അകനാനൂറ്‌ വായിച്ചു)

കൊല്ലത്തിന്റെ ഇതിനും മുന്നേയുള്ള കുറച്ചു കാലത്തെക്കുറിച്ച്‌ (അബദ്ധപഞ്ചാംഗമാണെങ്കില്‍ കൂടി) ടോളമിയെന്ന സഞ്ചാരി വിവരിച്ചിട്ടുണ്ട്‌ . ഈ കാലത്തൊന്നും വേദവുമായി ബ്രാഹ്മണനും നായരും ഈഴവനും കൊല്ലത്ത്‌ ഇല്ലയിരുന്നു. അവിടെയുണ്ടായിരുന്നവരെ ആട്ടി പായിച്ച്‌ ആയിരത്തോളം വര്‍ഷം ബി സി യില്‍ വടക്കു നിന്നും വന്ന യാദവ ജാതിക്കാര്‍ കൊല്ലത്തിന്റെ ഭരണം പിടിച്ചെടുത്തെന്നും കാണാം. ആരുടെ കയ്യില്‍ നിന്നും കൊല്ലം പിടിച്ചെടുത്തു എന്നതിനാണു രേഖയില്ലാത്തത്‌.

അതിനു മുന്നേയുള്ള (മെഗാലിഥിക്ക്‌
ഏജ്‌) കൊല്ലത്തിന്റെ ആകെയുള്ള രേഖ നന്നങ്ങാടികള്‍(buriyal urns മാത്രമാണ്‌ അഷ്ടമുടിയിലെയും ആദിച്ചനെല്ലൂരിലെയും നന്നങ്ങാടികളിലെ അവശിഷ്ടങ്ങളില്‍ നടത്തിയ സീ-14 ടെസ്റ്റ്‌ അവ ഈ ഇരുണ്ട കാലത്തിലേതാണെന്നും, മങ്ങാട്‌ (കൊല്ലം നഗരപ്രാന്തം) നടന്ന പഠനത്തില്‍ ഈ ദ്രാവിഡ വര്‍ഗ്ഗക്കാര്‍ “പറയര്‍” സമുദായം എന്നു അറിയപ്പെട്ടിരുന്ന വംശജര്‍ ആണെന്നും തെളിയിച്ചിട്ടുണ്ട്‌. മറ്റൊരു തരം നന്നങ്ങാടിയും കിട്ടിയിട്ടില്ലാത്തതിനാല്‍ കൊല്ലം ഇതുനു മുമ്പ്‌ പറയരാജ്യം ആയിരുന്നെന്ന് വിശ്വസിക്കാനാണ്‌ ഞാനടക്കം പലര്‍ക്കും ഇഷ്ടം.

ഭാഷാ സംക്രമണത്തെക്കുറിച്ച്‌ ഞാന്‍ പണ്ട്‌ എന്താണ്ട്‌ എഴുതി എങ്ങാണ്ട്‌ അയച്ചു. തപ്പിക്കിട്ടിയാല്‍ ഉടന്‍ പരിഭാഷ.

10. ദേവാനന്ദ് - ജൂണ്‍ 21, 2006

അതു കാണാനില്ലപ്പാ. എഴുതിവച്ച പൊട്ടത്തരത്തിനു പകരം വായില്‍ വന്ന പോഴത്തരം എഴുതിയത്‌ ഇതാ

11. kooman - ജൂണ്‍ 22, 2006

ഈ ചര്‍ച്ചയുടെ ബാക്കി അടുത്ത സ്വീകരണ കേന്ദ്രമായ സമകാലികത്തിലേക്ക്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: