jump to navigation

പദ്മ ഗൂഗിളിന്റെ കൂട്ടുകാരി. ഏന്റെയും. ജൂണ്‍ 16, 2006

Posted by Sudhir in വെറും വാക്ക്‌.
trackback

ഒരു പക്ഷേ ഇതൊരു വാര്‍ത്തയേ ആവില്ല. മലയാളം ബൂലോകര്‍ക്കറിയാവുന്ന ഒരു സാദാ കാര്യമാണെങ്കില്‍ കൂമനോട്‌ അങ്ങു ക്ഷമിച്ചാട്ടെ.

രണ്ടു മൂന്ന് മുന്‍പ്‌, മലയാളം വിക്കിപ്പീഡിയയില്‍ പരതി നടന്ന കാലം. അന്നും വരമൊഴി തന്നെ ശരണം. പക്ഷെ ഗൂഗിളില്‍ മലയാളം യൂണികോഡില്‍ കശ്ശക്കാന്‍ എന്തു വഴി? ഗൌരവമുള്ള എഴുത്തുകള്‍ക്ക്‌ വരമൊഴി സൂപ്പറാണെങ്കിലും ഒന്നോ രണ്ടോ വാക്കുകള്‍ ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യാന്‍ ബ്രൌസറില്‍ തന്നെ, അന്നെന്റെ അറിവില്‍ സംവിധാനമില്ല. മാത്രവുമല്ല, cygwin-വരമൊഴി തമ്മില്‍ത്തല്ലു കാരണം എല്ലായിടത്തും വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക പ്രായോഗികവുമായിരുന്നില്ല. (ഈയിടെ അതിനും ഒരു ചുറ്റിക്കളി – workaround – കണ്ടിട്ടുണ്ട്‌.)

ഈയിടെയാണ്‌ പദ്മയെന്ന ഫയര്‍ഫോക്സ്‌ എക്സ്റ്റെന്‍ഷനെ പറ്റി അറിയുന്നത്‌. വരമൊഴിയിലെ ലിങ്കു വഴിയാണ്‌ അവിടെത്തിയത്‌. എന്തായാലും പദ്മേച്ചിയെ ഫയര്‍ ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിളില്‍ സൌകര്യമായി തെരയാം.
1. പദ്മ എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (ഇവിടെ ക്ലിക്ക്‌ ചെയൂ)
2. ഗൂഗിളില്‍ പോയി പരതല്‍പ്പെട്ടിയില്‍ kUman എന്ന് ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുക.
3. kUman സെലെക്റ്റ്‌ ചെയ്ത്‌ വലതു ക്ലിക്കി INTRANS to Malayalam സെലെക്റ്റ്‌ ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ "കൂമന്‍" ആയി മാറുകയും, സെര്‍ച്ച്‌ ചെയ്യുന്ന പക്ഷം കൂമന്റെ ബ്ലൊഗ്‌ പ്രത്യക്ഷമാവുമയും ചെയ്യും.

പക്ഷേ ഒരേയൊരു സങ്കടം. സെര്‍ച്ച്‌ പട്ടികയില്‍ വളരെ താഴെയാണ്‌ കൂമന്റെ സ്ഥാനം. നമ്മുടെ കൂമന്‍പള്ളി ഒന്നാമതങ്ങനെ വിലസി വിരാജിക്കുന്നു.

Advertisements

അഭിപ്രായങ്ങള്‍»

1. ഏവൂരാന്‍ - ജൂണ്‍ 16, 2006

പദ്മ ഉപയോഗിച്ച് ഇത്തിരി നാള്‍ മുമ്പ് വരെ മാധ്യമം ദിനപത്രം വായിക്കാനാകുമായിരുന്നു.

ഒന്ന് രണ്ട് ആഴ്ചയായിട്ട് അത് നടക്കുന്നില്ല. എന്താണോ എന്തോ?

ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

2. kooman - ജൂണ്‍ 16, 2006

മാധ്യമത്തില്‍ അങ്ങനെ വായിക്കാമെന്നു തന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍, മലയാളം അക്ഷരങ്ങള്‍ കാണാം, പക്ഷെ ഒക്കെ പൊട്ടത്തെറ്റ്‌.
ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോയിറ്ററില്‍ ഇങ്ങനത്തെ പ്ലഗ്ഗിന്‍ വല്ലതും ഉണ്ടോ?
വെബ്‌ലോകം (http://www.weblokam.com/search) അന്വേഷിയില്‍ ഒരു മൊഴിമാറ്റത്തിനുള്ള സംവിധാനമുണ്ട്‌, സെര്‍ച്ച്‌ ചെയ്യാന്‍. നമ്മുടെ വിക്കിപ്പീഡിയയിലും അത്തരത്തില്‍ ഒന്നുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. സിബു കേള്‍ക്കുന്നുണ്ടോ ആവൊ.

3. kooman - ജൂണ്‍ 16, 2006

മാധ്യമത്തില്‍ അങ്ങനെ വായിക്കാമെന്നു തന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍, മലയാളം അക്ഷരങ്ങള്‍ കാണാം, പക്ഷെ ഒക്കെ പൊട്ടത്തെറ്റ്‌.
ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോയിറ്ററില്‍ ഇങ്ങനത്തെ പ്ലഗ്ഗിന്‍ വല്ലതും ഉണ്ടോ?
വെബ്‌ലോകം (http://www.weblokam.com/search) അന്വേഷിയില്‍ ഒരു മൊഴിമാറ്റത്തിനുള്ള സംവിധാനമുണ്ട്‌, സെര്‍ച്ച്‌ ചെയ്യാന്‍ . നമ്മുടെ വിക്കിപ്പീഡിയയിലും അത്തരത്തില്‍ ഒന്നുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. സിബു കേള്‍ക്കുന്നുണ്ടോ ആവൊ.

4. രാജ്‌നായര്‍ - ജൂണ്‍ 16, 2006

ഇതുവരെ മൊഴികീമാനെ കുറിച്ചു കേട്ടിട്ടില്ലേ? വരമൊഴി പ്രൊജക്റ്റിലെ ഒരു ടൂളാണു മൊഴി കീമാനും. വരമൊഴിയുടെ transliteration രീതി ഉപയോഗിച്ചു വിന്‍ഡോസ്/ലിനക്സില്‍ ഒട്ടുമിക്ക അപ്ലിക്കേഷനിലും direct malayalam input സാദ്ധ്യമാക്കുന്നു എന്നാണു്, മൊഴി കീമാന്റെ പ്രത്യേകത. വരമൊഴിയുടെ പ്രൊജക്റ്റ് പേജില്‍ ലഭ്യമായിരിക്കുന്ന ഡൌണ്‍ലോഡുകളില്‍ ഒന്നാണു മൊഴി കീമാനും. ഒന്നു ശ്രമിച്ചു നോക്കുക.

Direct link: http://sourceforge.net/project/showfiles.php?group_id=5819&package_id=157528&release_id=386051

5. kooman - ജൂണ്‍ 16, 2006

താങ്കള്‍ക്ക് ഇ-മെയില്‍ അയച്ച ശേഷം കമ്പ്യൂട്ടര്‍ ഒന്നു restart ചെയ്ത് കാര്യം ശരിയായി. ഇത് ഒരു അടിപൊളി tool തന്നെ. വളരെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കട്ടെ.

6. മന്‍‌ജിത് കൈനിക്കര - ജൂണ്‍ 16, 2006

കീമാനാണു സുധീറേ നമുക്കും ശരണം. നേരിട്ടടിക്കാന്‍ സുഖം. പകുതി പണി ലാഭം.

അല്പടോപിക്:
എന്റെ തീക്കുറുക്കന്‍ പണിമുടക്കിലാണ്. ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഏതെങ്കിലും അഡ്രസ് ടൈപ്പിയാല്‍ മുകളിലുള്ള ആ വട്ടം ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. ഏവൂരാനോ, പെരിങ്ങോടനോ, ഇനിയിപ്പോ സുധീറിനോ ഒന്നു സഹായിക്കാനാകുമോ?

7. evuraan::ഏവൂരാന്‍ - ജൂണ്‍ 18, 2006

പദ്മയും മാധ്യമം ഓണ്‍‌ലൈനും തമ്മിലുള്ളത് കാതലായ എന്തോ പ്രശ്നമാണ്‍, എന്നെക്കൂടാതെയും പരാതിക്കാര്‍ ഇനിയുമുണ്ട്:

1

2

8. കൂമന്‍::kooman - ജൂണ്‍ 18, 2006

തീക്കുറുക്കന്‍ മെരുങ്ങിയോ മന്‍ജിത്തേ? സാധാരണ ഇന്റര്‍നെറ്റ് എക്സ്‌പ്ലോയിറ്ററിനാണ് അങ്ങനോരോ സൂക്കേടു കാണാറ്‌.

9. evuraan::ഏവൂരാന്‍ - ജൂണ്‍ 22, 2006

പദ്മയുടെ അടുത്ത ടെസ്റ്റ് വെര്‍ഷന്‍ ഇവിടെയുണ്ട് (മാധ്യമം ഓണ്‌ലൈന്‍ പ്രശ്നത്തിനു വേണ്ടി).

മാധ്യമം ദിനപത്രം വായിക്കാം എങ്കിലും വിചിത്രമായ ചില വാ‍ക്കുകള്‍ കാണപ്പെടൂന്നു. സ്ക്രീന്‍ ഷോട്ട്.

പദ്ം — തീക്കുറുക്കന്‍ ഉപയോഗിക്കുന്നവരില്‍ താത്പര്യമുള്ളവര്‍, ഇവിടെ അഭിപ്രായങ്ങള്‍ പറയണമെന്ന് താത്പര്യപ്പെടുന്നു…

10. firoz - ഓഗസ്റ്റ് 21, 2006

എനിക്കിതു വരെ ഈ ഫയര്‍ഫോക്സ് വെച്ചു മലയാളം ബ്ലോഗ് വായിക്കാന്‍ പറ്റിയിട്ടില്ല. ഒരു മാതിരി വട്ടങളും സാധനങളും. ഇതെന്തൌ കൊണ്ടാണാവൊ?? പദ്മച്ചേച്ചിയൊക്കെ എന്നൊ ഇന്‍സ്റ്റാള്‍ ചെയ്തു.. എന്നിട്ടും…..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: