jump to navigation

കത്ത്‌ ജൂണ്‍ 13, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
trackback

വിഷാദത്തിന്റെ വിറയാര്‍ന്ന തിരി.
വസന്തത്തിന്റെ ഓര്‍മ.
സൌഹൃദങ്ങളുടെ, പുറം ചട്ട കീറിയ
പഴയ പുസ്തകങ്ങള്‍.

ഇതെന്റെ വായനാ മുറി.

അയലത്തെ മുറിയില്‍
മകളും ഉടയോളും ഉറങ്ങുന്നു.

പൊടി മൂടിയ പങ്കയുടെ
വരണ്ട മൂളിച്ച എന്നെ
ഉറക്കത്തിലേക്കു
മുക്കിത്താഴ്ത്തുന്നു.

എങ്കിലും എനിക്കീ കത്ത്‌
മുഴുമിക്കാതെ വയ്യ.
എന്നെ മറന്ന, ഞാന്‍ മറന്ന
എന്റെ കൂട്ടുകാരിക്ക്‌
അയക്കപ്പെടാന്‍ വേണ്ടിയല്ലാത്ത
ഒരു കത്ത്‌.

ഓടിത്തളര്‍ന്ന കാലുകളിടറി
വിസ്മൃതിയുടെ വിശറിക്കടിയില്‍
അഭയാര്‍ഥിയായി
ഇരുട്ടിന്റെ നടവഴിയിലേക്ക്‌
ഇറങ്ങി മായും മുന്‍പ്‌
സ്മരണയുടെ, വിയര്‍പിന്റെ
കയ്പുള്ള ഒരു കയ്യൊപ്പ്‌.

കാലമേ, തലമുറകളും കടന്ന്
നീയീ കത്താ കൈകളിലെത്തിച്ചാലും

Advertisements

അഭിപ്രായങ്ങള്‍»

1. kooman aka Sudhir - ജൂണ്‍ 13, 2006

പിന്മൊഴിയിലേക്ക്‌ പരീക്ഷണാര്‍ഥം

2. ഏവൂരാന്‍ - ജൂണ്‍ 13, 2006

എന്തു വേണമിനി…? പിന്മൊഴിയൊക്കെ ശരിയായല്ലോ..

ഇനി നിലം തൊടാതെ ബ്ലോഗൂ..

ആശംസകള്‍..

3. -സു- - ജൂണ്‍ 14, 2006

” ThulikaOldLipi. ” എന്നെഴുതി അഞ്ജ്‌ജലിയിലേക്ക്‌ ലിങ്കും! കൂമാ രാത്രിയാവട്ടെ എന്നിട്ട്‌ നോക്കൂ.

4. കൂമന്‍::kooman - ജൂണ്‍ 14, 2006

പ്രിയപ്പെട്ട സൂ,
നന്ദി. കൂമനു കണ്ണു പിടിക്കില്ല എന്നറിയില്ലേ? സത്യത്തില്‍ അഞ്ജലി ലിങ്ക്‌ ബഹുമാന്യ ബൂലോഗന്‍ ശനിയനവര്‍കളുടെ ഇതിഹാസത്തില്‍ നിന്ന് അടിച്ചു മാറ്റിയതാണ്‌ പക്ഷേ ദാ മാറ്റിയെഴുതി. വീണ്ടും നന്ദി. കൂമന്‍ കൂട്ടിയാല്‍ ഈ ജന്മം ആ തെറ്റു കണ്ടെത്തില്ലായിരുന്നു.

5. -സു- - ജൂണ്‍ 14, 2006

കൂംസ്, വളരെ നല്ലത്‌ -സു- (സുനില്‍ – വായനശാല.ബ്ലൊഗ്സ്പോട്ട്.കൊം)

6. jacknjack - ജൂണ്‍ 17, 2006

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: